ലോറിയിൽ തടി കയറ്റുന്നതിനിടെ അപകടം; കാൽ വഴുതിവീണ് ഗുരുതരമായി പരിക്കേറ്റു; ഒടുവിൽ ചികിത്സയിലിരിക്കെ തൊഴിലാളിക്ക് ദാരുണാന്ത്യം; വേദനയോടെ കുടുംബം

Update: 2025-06-28 09:33 GMT

തിരുവനന്തപുരം: ലോറിയിൽ തടി കയറ്റുന്നതിനിടെ കാൽ വഴുതിവീണ് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന തൊഴിലാളിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം വെണ്ണിയൂർ നെല്ലിവിള പ്ലാവിള സ്വദേശി ബൈജു (46) ആണ് മരിച്ചത്.

കഴിഞ്ഞ 25-ാം തീയ്യതി വെണ്ണിയൂർ കാട്ടുകുളം ജംഗ്ഷനിലുള്ള കോട്ടുകാൽ സ്വദേശി ശ്രീലാലിന്റെ ഉടമസ്ഥതയിലുള്ള പറമ്പിൽ മരം മുറിച്ച ശേഷം തടി ചുമന്ന് ലോറിയിൽ കയറ്റുന്നതിനിടയിലാണ് സിമന്റ് തറയിൽ വഴുതി വീണ് അപകടം പറ്റിയത്.

ശക്തമായ വീഴ്ചയിൽ തടി തലയിൽ അടിച്ച് ഗുരുതരമായി പരിക്കേറ്റു. ഉടനെ തന്നെ ഒപ്പം ഉണ്ടായിരുന്നവർ ചേർന്ന് ബൈജുവിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അബോധാവസ്ഥയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെ ഇന്നലെ ഉച്ചയോടെയാണ് ബൈജു മരണത്തിന് കീഴടങ്ങി. സംഭവത്തിൽ പോലീസ് കേസെടുത്തു.

Tags:    

Similar News