കരുവാരകുണ്ടിൽ ജീവനെടുത്ത് അപകടം; നിയന്ത്രണം വിട്ടെത്തിയ കാർ ബൈക്കിലേക്ക് ഇടിച്ചുകയറി രണ്ട് വയസുകാരന് ദാരുണാന്ത്യം; മാതാപിതാക്കൾക്ക് ഗുരുതര പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
By : സ്വന്തം ലേഖകൻ
Update: 2025-06-28 15:55 GMT
മലപ്പുറം: വാഹനാപകടത്തിൽ രണ്ട് വയസുകാരന് ദാരുണാന്ത്യം. കരുവാരകുണ്ടിലാണ് നാടിനെ നടുക്കിയ ദാരുണ അപകടം നടന്നത്. പുളിക്കത്തൊടിക മുജീബ് മൗലവി - സഫിയ ദമ്പതിമാരുടെ മകൻ നഫ്ലാൻ ആണ് മരിച്ചത്.
സ്കൂട്ടറിൽ കാർ ഇടിച്ചാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരിയേറ്റ മുജീബ് മൗലവി-സഫിയ ദമ്പതിമാരെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്ഥലത്ത് പോലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു.