മീന്‍ പിടിക്കാന്‍ പോയി തോട്ടില്‍ കാണാതായി; അഗ്‌നിരക്ഷാസേനയുടെ മാരത്തോണ്‍ തെരച്ചില്‍; വീണതിന് മൂന്നു കിലോമീറ്റര്‍ മാറി മൃതദേഹം കണ്ടെടുത്തു

ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Update: 2025-05-20 17:01 GMT

അടൂര്‍: തോട്ടില്‍ മീന്‍ പിടിക്കുന്നതിനിടയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇളമണ്ണൂര്‍ വാളിക്കല്‍താഴേതില്‍ ബിജോ ജെ വര്‍ഗീസാണ്(33)ണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 10 മണിയോടെ ഇളമണ്ണൂര്‍ മാതാവ് പള്ളിയുടെ പുറകിലായി തോട്ടില്‍ ചൂണ്ടയിടുന്നതിനിടെയാണ് ഒഴുക്കില്‍ പെട്ടത്. ഇന്ന് വൈകിട്ട് അഞ്ചു മണിയോടെ ഇവിടെ നിന്നും മൂന്നു കിലോമീറ്റര്‍ താഴെയായി ഇളമണ്ണൂര്‍ സി.എച്ച്.സി ജങ്ഷന് സമീപത്തു നിന്നാണ് മൃതദേഹം കണ്ടെടുത്തത്.

രാത്രിയില്‍ ചൂണ്ടയിടാന്‍ പോയ ആള്‍ രാത്രി വൈകിയും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ പരിശോധനയില്‍ ബിജോയുടെ ചെരുപ്പ്, ചൂണ്ട എന്നിവ തോടിന്റെ കരയില്‍ നിന്നും കണ്ടെടുത്തു. രാത്രിയിലെ ശക്തമായ മഴ കാരണം തോട്ടില്‍ നിറയെ വെള്ളം ഉണ്ടായിരുന്നു. ഇന്ന് രാവിലെ ഫയര്‍ഫോഴ്സ് എത്തി തിരച്ചില്‍ തുടര്‍ന്നു. ബിജോയ്ക്ക് ഇടയ്ക്കിടെ അപസ്മാര ബാധ ഉണ്ടാകാറുണ്ടായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു. വിദേശത്തു നിന്ന് ബിജോ നാട്ടിലെത്തയിട്ട് ഒരാഴ്ചയാകുന്നതേയുള്ളൂ.അനഘയാണ് ഭാര്യ.

അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ വേണുവിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഓഫീസര്‍ അജിഖാന്‍ യൂസഫ്, ഉദ്യോഗസ്ഥരായ സജാദ്, സന്തോഷ്, ഹരിലാല്‍, അഭിലാഷ് എസ്. നായര്‍ എന്നിവര്‍ ഉള്‍പെട്ടെ ടീം ആണ് തെരച്ചില്‍ നടത്തിയത്.

Tags:    

Similar News