ഒരു ഹോണ്ട സിറ്റി കാറിന്റെ വരവിൽ പന്തികേട്; പിടിച്ചുനിർത്തി പരിശോധിച്ചതും കുടുങ്ങി; ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 52 ഗ്രാം എംഡിഎംഎ; മൂന്ന് പേർ അറസ്റ്റിൽ

Update: 2025-06-05 17:18 GMT

കോഴിക്കോട്: കൊയിലാണ്ടിയിൽ കാറിൽ കടത്തിക്കൊണ്ട് വന്ന എംഡിഎംഎ എക്സൈസ് പിടിച്ചെടുത്തു. എക്സൈസ് നടത്തിയ വാഹന പരിശോധനയിലാണ് വാഹനത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 52.24 ഗ്രാം എംഡിഎംഎ പിടികൂടിയത്. വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേരെ കസ്റ്റഡിയിൽ എടുത്തു. അത്തോളി റമീസ് മൻസിൽ റമീസ് (33), പുതുപ്പാടി സ്വദേശി ശ്രീജിത്ത് (26), ചേമഞ്ചേരി പുത്തൻ പുരയിൽഹാഷിദ് (34) എന്നിവരെയാണ് അറസ്റ്റിലായത്.

ഹോണ്ട സിറ്റി കാറിലാണ് സംഘം എത്തിയത്. കാറിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അമൽ ജോസഫും സംഘവും ചേര്‍ന്നാണ് എംഡിഎംഎ പിടികൂടിയത്. വാഹന പരിശോധനക്കിടെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ലഹരിമരുന്ന് കണ്ടെത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് എക്സൈസ് വ്യക്തമാക്കി.

Tags:    

Similar News