ബാറിനുള്ളിൽ യുവാവിന്റെ പരാക്രമം; ബിയര്‍ബോട്ടിലുകള്‍ എടുത്തെറിഞ്ഞ് കലിപ്പ്; ബഹളം കേട്ട് ആളുകൾ കുതറിയോടി; മൂന്ന് ജീവനക്കാർക്ക് പരിക്ക്; പിടികൂടാനെത്തിയ പോലീസിന് തലവേദന!
കോഴിക്കോട്: ബാറില്‍ അക്രമം അഴിച്ചുവിട്ട യുവാവ് പിടിയിൽ. പിന്നാലെ ഇയാളെ പിടികൂടാനെത്തിയ പോലീസിനും വൻ തലവേദന. കോഴിക്കോട് ചെമ്മങ്ങാട് പള്ളിക്കണ്ടി സ്വദേശി തെക്കേതലപ്പറമ്പ് വീട്ടില്‍ മുഹമ്മദ് വാരിസാ(25)ണ് പിടിയിലായത്. കഴിഞ്ഞ ദിവസം കസബ എസ്‌ഐയും സംഘവും പട്രോളിംഗ് നടത്തുന്നതിനിടയില്‍ പാര്‍ക്ക് റസിഡന്‍സി ബാറിന് സമീപം ഒരാള്‍ അക്രമാസക്തനായി പെരുമാറുന്നതായി വിവരം ലഭിക്കുകയായിരിന്നു.
ബാറിൽ എത്തിയ വാരിസ് ഇവിടെ മദ്യപിച്ചിരുന്നവരോട് പ്രശ്‌നമുണ്ടാക്കുകയും ബിയര്‍ബോട്ടിലുകള്‍ എടുത്ത് എറിയുകയും ചെയ്യുകയായിരുന്നു. ഇയാള്‍ നടത്തിയ അതിക്രമത്തില്‍ ബാറിലെ ലിക്വര്‍ വെന്റിംഗ് മെഷീനിന് കേടുപാട് സംഭവിച്ചിട്ടുണ്ട്. അക്രമം തടയാന്‍ ശ്രമിച്ച മൂന്ന് ജീവനക്കാര്‍ക്കും പരിക്ക് പറ്റി.
ഒന്നരലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായി. അതേസമയം സ്ഥലത്തെത്തിയ പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്ത് കൊണ്ടുപോകുന്നതിനിടെയാണ് വാഹനത്തിന്റെ ചില്ല് തകര്‍ത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.