വെളുപ്പിന് ക്ഷേത്ര മതിൽ ചാടി കടന്നെത്തി മോഷണ ശ്രമം; പരാജയപ്പെട്ടപ്പോൾ പ്രകോപനം; ദൃശ്യങ്ങൾ പുറത്ത്; പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്
By : ജിത്തു ആല്‍ഫ്രഡ്
Update: 2025-07-15 03:59 GMT
കുറവിലങ്ങാട്: ഇലയ്ക്കാട് കാക്കിനിക്കാട് ക്ഷേത്രത്തിൽ മോഷണശ്രമം പിന്നാലെ പരാജയപ്പെട്ടപ്പോൾ പ്രകോപനമുണ്ടാക്കി ലഹളക്ക് ശ്രമം നടത്തിയ പ്രതി മരങ്ങാട്ടു പിള്ളി പോലീസിന്റെ പിടിയിൽ.
പക്ഷെ പ്രതിക്ക് ക്ഷേത്രത്തിൻ്റെ മുതലുകൾ സൂക്ഷിച്ചിരിക്കുന്നിടത്തേക്ക് എത്തിച്ചേരുവാനൊ, മോഷണം നടത്തുവാനോ സാധിച്ചിരുന്നില്ല.
മോഷണശ്രമം പരാജയപ്പെട്ടതിനു പിന്നാലെ പ്രതി ശ്രീകോവിലിന്റെ ഭാഗത്തേക്ക് ഒരു കൊന്ത എടുത്ത് വലിച്ചെറിയുകയായിരുന്നു. ഉച്ചയോടു വീണ്ടും പ്രതി എത്തി ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിൽ കൊന്ത എറിയുകയും ചെയ്തു. മരങ്ങാട്ട്പള്ളി പോലീസ് പ്രതിയായ ജോഷിയെ അറസ്റ്റ് ചെയ്‌ത് കാഞ്ഞിരപ്പള്ളി ജെ എഫ് എം സി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.