രാവിലെ വീടിന്റെ മുൻവശം തുറന്നവർ ഞെട്ടി; മുറ്റത്തിരുന്ന സ്‌കൂട്ടർ കാണാനില്ല; അന്വേഷണത്തിൽ മോഷ്ടാവിനെ കൈയ്യോടെ പൊക്കി പോലീസ്
By : സ്വന്തം ലേഖകൻ
Update: 2025-08-08 15:56 GMT
കോവളം: വീട്ടുവളപ്പില്‍ സൂക്ഷിച്ചിരുന്ന ഒരുലക്ഷം രൂപയോളം വിലയുളള സ്‌കൂട്ടര്‍ മോഷ്ടിച്ച് കടത്തിയ കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളില്‍നിന്ന് മോഷ്ടിച്ച സ്‌കൂട്ടറും പോലീസ് കണ്ടെടുത്തു. കോവളം കെ.എസ്. റോഡ് വലിയകുളത്തിന്‍കര മേലെ ചെറുകോണം ചാനല്‍ക്കര വീട്ടില്‍ അബിനെ(19) ആണ് കോവളം പോലീസ് പിടികൂടി.
മുട്ടയ്ക്കാട് ചലഞ്ച് ആശുപത്രിക്കു സമീപം ലേഖാ നിവാസില്‍ ആശാറാണിയുടെ സ്‌കൂട്ടറാണ് മോഷണം പോയത്. കഴിഞ്ഞ 31-ന് പുലര്‍ച്ചെയോടെയായിരുന്നു മോഷണമെന്ന് പോലീസ് വ്യക്തമാക്കി. എസ്.എച്ച് ഒ. വി. ജയപ്രകാശ്, എസ്.ഐ. വി.ജെ.ദിപിന്‍,എ.എസ്.ഐ. ബിജു, സി.പി.ഒ. സെല്‍വന്‍ എന്നിവരാണ് പ്രതിയെ അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.