താമസസ്ഥലത്തെത്തിയ അതിഥി തൊഴിലാളികൾക്ക് സങ്കടം; പണവും മൊബൈലും അടിച്ചുമാറ്റി; അന്വേഷണത്തിൽ പ്രതികൾ കുടുങ്ങി; നിയമവിദ്യാര്‍ഥി അടക്കം രണ്ടുപേര്‍ പിടിയില്‍
By : സ്വന്തം ലേഖകൻ
Update: 2025-08-10 11:11 GMT
കൊച്ചി: അയ്യപ്പന്‍കാവിനടുത്ത് താമസിക്കുന്ന അന്യ സംസ്ഥാന തൊഴിലാളികളുടെ 1,08,000 രൂപയും മൊബൈല്‍ ഫോണും കവര്‍ന്ന കേസില്‍ ലോ കോളേജ് വിദ്യാര്‍ഥിയുള്‍പ്പെടെ രണ്ടുപേര്‍ കൂടി അറസ്റ്റിൽ. രണ്ടാംപ്രതി പച്ചാളം കൊമരോത്ത് വീട്ടില്‍ അമല്‍ (27), മൂന്നാംപ്രതി പച്ചാളം കാട്ടുങ്കല്‍ അമ്പലത്തിനു സമീപം ചൗക്കപറമ്പ് വീട്ടില്‍ ശ്രീജിത്ത് (28) എന്നിവരാണ് ശനിയാഴ്ച അറസ്റ്റിലായത്.
രണ്ടാംപ്രതി അമല്‍ എറണാകുളം ലോ കോളേജില്‍ രണ്ടാംവര്‍ഷ നിയമ വിദ്യാര്‍ഥിയാണ്. ജനുവരിയിലായിരുന്നു സംഭവം നടന്നത്. ഒന്നാംപ്രതി സാം ജോസഫി (കുട്ടപ്പായി) നെ ഫെബ്രുവരിയില്‍ അറസ്റ്റ് ചെയ്തിരുന്നു. നോര്‍ത്ത് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ജിജിന്‍ ജോസഫ്, എസ്.ഐ. എയിന്‍ ബാബു എന്നിവരുടെ നേതൃത്വത്തിലാണ് ഒളിവിൽ കഴിഞ്ഞിരുന്ന രണ്ടു പ്രതികളെയും പിടികൂടിയത്.