തൊഴിലുറപ്പ് ജോലി കഴിഞ്ഞെത്തിയ വയോധികയെ നോട്ടമിട്ടു; മാല മോഷ്ടിച്ച് കടന്നുകളഞ്ഞു; സ്‌കൂൾ ജീവനക്കാരൻ അറസ്റ്റിൽ; സംഭവം പാലക്കാട്
By : സ്വന്തം ലേഖകൻ
Update: 2025-08-10 16:20 GMT
പാലക്കാട്: പാലക്കാട് വയോധികയുടെ മാല മോഷ്ടിച്ചയാൾ അറസ്റ്റിൽ. പാലക്കാട് ആലത്തൂരിലാണ് എയ്ഡഡ് സ്കൂൾ ജീവനക്കാരൻ അറസ്റ്റിലായത്. ചൂലനൂരിലെ എയ്ഡഡ് സ്കൂളിലെ ഓഫീസ് അസിസ്റ്റൻറ് സമ്പത്ത് ആണ് പിടിയിലായത്.
രണ്ടാഴ്ച മുൻപാണ് സംഭവം നടന്നത്. തൊഴിലുറപ്പ് ജോലി കഴിഞ്ഞു വരുന്ന സ്ത്രീയുടെ മാല ഇയാൾ മോഷ്ടിക്കുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് സ്കൂൾ ജീവനക്കാരൻ അറസ്റ്റിലായത്.