കാർ തടഞ്ഞ് നിർത്തി; ഗ്ലാസ് തകർത്ത് ഡാഷ് ബോഡിൽ സൂക്ഷിച്ച ലക്ഷങ്ങൾ കവർന്ന കേസ്; 6 പേർ അറസ്റ്റിൽ

Update: 2025-08-11 13:43 GMT

കോഴിക്കോട് : ഓടിക്കൊണ്ടിരുന്ന കാർ പിന്തുടർന്ന് തടഞ്ഞ് നിർത്തി കാറിന്റെ ഗ്ലാസ് തകർത്ത് ഡാഷ് ബോഡിൽ സൂക്ഷിച്ചിരുന്ന 20 ലക്ഷം രൂപ കവർച്ച ചെയ്ത സംഭവത്തിൽ 6 പേരെ കരിപ്പൂർ പോലീസ് അറസ്റ്റ് ചെയ്തു. ജൂലൈ 16 ന് കരിപ്പൂർ സ്റ്റേഷൻ പരിധിയിയിലെ നെടുംകളരി എന്ന സ്ഥലത്തുവെച്ചായിരുന്നു സംഭവം നടന്നത്.

വളാഞ്ചേരി സ്വദേശിയായ മുസതഫയും, സുഹൃത്തും സഞ്ചരിച്ചിരുന്ന ഇന്നോവ കാറിനെ മറ്റൊരു കാറിൽ പിന്തുടർന്ന് വന്ന് നെടുംകളരിയിൽ വെച്ച് കാറിനെ വിലങ്ങിട്ട് നിർത്തിയായിരുന്നു കവർച്ച നടത്തിയത്.

സംഭവത്തിൽ കാർ വാടകക്ക് എടുത്തു കൃത്യത്തിനുപയോഗിക്കാൻ നൽകിയ കരിപ്പൂർ വീരാശ്ശേരി വീട്ടിൽ നിസാർ പിവി(31), പൂളക്കത്തൊടി വീട്ടിൽ കെ സി മുഹമ്മദ് ഷഫീഖ് (33), നയാബസാർ ചീക്കുകണ്ടി വീട്ടിൽ അബ്ദു നാസർ(35), കുളത്തൂർ പൂളക്കത്തൊടി സൈനുൽ ആബിദ്(25) ഇരുമ്പിളിയം കുന്നത്തൊടി വീട്ടിൽ ഇർഷാദ്(31), പെരുവളളൂർ ചോലക്കൽ വീട്ടിൽ എ പി മുഹമ്മദ് മുസ്ഫർ. (31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

Tags:    

Similar News