പൂട്ട് തകർത്ത് ക്ഷേത്രത്തിലെ സ്വര്‍ണവും കാണിക്കയും കവർന്നു; സിസിടിവിയെയും വെറുതെ വിട്ടില്ല; മോഷ്ടാവിനെ പിടികൂടി പോലീസ്
By : സ്വന്തം ലേഖകൻ
Update: 2025-08-11 13:50 GMT
തിരുവനന്തപുരം: തലസ്ഥാനത്തെ ക്ഷേത്രങ്ങളും വീടുകളും കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന കുപ്രസിദ്ധ മോഷ്ടാവ് കൊപ്ര ബിജു എന്ന കൊടുങ്ങാനൂർ സ്വദേശി രാജേഷ് അറസ്റ്റിൽ .
ഇലിപ്പോട് കുത്ത്റോഡ് ഭാഗത്തെ വീട്ടില്‍ നിന്ന് ജൂലൈ രണ്ടിന് എട്ട് ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളും 21000 രൂപയും മോഷ്ടിച്ച കേസിലും കുലശേഖരം കടയില്‍മുടുമ്പ് ദേവീക്ഷേത്രത്തില്‍ കവര്‍ച്ച നടത്തിയ കേസിലുമാണ് പ്രതിയെ വട്ടിയൂര്‍ക്കാവ് പോലീസ് പിടികൂടിയത്.