ക്ലിനിക്കിൽ ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി പെരുമാറി; കേസിൽ റിട്ടയേർഡ് ഡോക്ടർ അറസ്റ്റിൽ; സംഭവം പാലായിൽ

Update: 2025-08-13 15:24 GMT

പാലാ: ക്ലിനിക്കിൽ ചികിത്സ തേടിയെത്തിയ രോഗിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ റിട്ടയേർഡ് ഡോക്ടർ പിടിയിൽ. മുരിക്കുപുഴ ഭാഗത്ത് ക്ലിനിക്ക് നടത്തുന്ന പണിക്കൻമാകുടി വീട്ടിൽ ഡോക്ടർ പി.എൻ രാഘവൻ (75) ആണ് വലയിലായത്. ഇക്കഴിഞ്ഞ 11നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ക്ലിനിക്കിൽ ചികിത്സയ്ക്ക് എത്തിയ വെള്ളിയേപ്പിള്ളി സ്വദേശിനിയോട് അപമര്യാദയായി പെരുമാറുകയും പരിശോധനക്കിടെ ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയായിരുന്നു. പരാതിയെ തുടർന്ന്, പാലാ എസ്.എച്ച്.ഒ പ്രിൻസ് ജോസഫിന്റെ നേതൃത്വത്തിൽ എസ്.ഐ ഷാജ്‌മോഹൻ, സിവിൽ പൊലീസ് ഓഫീസർമാരായ സിനോജ്, മിഥുൻ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.

Tags:    

Similar News