ബസ് സ്റ്റോപ്പിൽ തക്കം നോക്കിയിരുന്നു; 18 കാരിയെ പിന്തുടർന്ന് അതിക്രമം; വസ്ത്രമഴിച്ച് നഗ്നത പ്രദർശനം നടത്തി; രണ്ടുപേർ അറസ്റ്റിൽ; ഞെട്ടിപ്പിക്കുന്ന സംഭവം പത്തനംതിട്ടയിൽ

Update: 2025-03-30 17:24 GMT

പത്തനംതിട്ട: പതിനെട്ടുകാരിയെ പിന്തുടർന്ന് ലൈംഗികാതിക്രമം നടത്തിയ കേസിൽ രണ്ടു പേർ അറസ്റ്റിൽ. കോട്ടാങ്ങൽ ഭഗവതി കുന്നേൽവീട്ടിൽ ബി.ആർ ദിനേശ് (35), കോട്ടാങ്ങൽ എള്ളിട്ട മുറിയിൽ വീട്ടിൽ മാഹീൻ(30) എന്നിവരാണ് അറസ്റ്റിലായത്. ഡിഗ്രി വിദ്യാർത്ഥിനിയായ 18 കാരി കോട്ടാങ്ങൽ സ്വദേശിനിക്കുനേരെ നഗ്നതാപ്രദർശനം നടത്തുകയും, പിന്തുടർന്ന് ഭയപ്പെടുത്തുകയും അപമാനിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിലാണ് യുവാക്കളെ പെരുമ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തത്. നിരവധി കേസുകളിൽ പ്രതികളാണ് പിടിയിലായ ദിനേശും മാഹിനും. മാഹിൻ എന്നിവരാണ് പിടിയിലായത്. ഇവരെ നടപടികൾക്ക് ശേഷം ജാമ്യത്തിൽ വിട്ടയച്ചു.

കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് 3 മണിയോടെ ചുങ്കപ്പാറയിൽ പോയി തിരികെ വീട്ടിലേക്ക് നടന്നു പോകുന്ന വഴിയായിരുന്നു യുവാക്കൾ യുവതിയോട് വളരെ മോശമായി പെരുമാറിയത്. ചുങ്കപ്പാറ ബസ് സ്റ്റാൻഡിൽ വച്ചാണ് സംഭവം.

യുവതിക്ക് പിന്നാലെയെത്തി പ്രത്യേക ശബ്ദം പുറപ്പെടുവിപ്പിച്ച പ്രതികൾ, കൈകൾ കൊണ്ട് മോശം ആംഗ്യം കാണിക്കുകയും ചെയ്തു. ഇവരെ ശ്രദ്ധിക്കാതെ യുവതി ബസ് സ്റ്റാൻഡിനു പിന്നിലെ വഴിയിലൂടെ വീട്ടിലേക്ക് പോയി. ഇതോടെ യുവതിയെ പിന്തുടർന്ന് ഒന്നാം പ്രതി ദിനേശ് വസ്ത്രമഴിച്ച് നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു.

Tags:    

Similar News