പോലീസ് പരിശോധന കണ്ട് ഓട്ടോയുമായി പരുങ്ങി; കടന്നുകളയാൻ ശ്രമം; വിൽപ്പനയ്ക്കായി കടത്തിക്കൊണ്ട് വന്ന മാഹി മദ്യവുമായി ഒരാൾ പിടിയിൽ; സംഭവം കണ്ണൂരിൽ

Update: 2024-12-13 06:31 GMT

കണ്ണൂർ: വിൽപ്പനയ്ക്കായി കടത്തിക്കൊണ്ട് വന്ന 54 ലിറ്റർ മാഹി മദ്യവുമായി ഒരാൾ അറസ്റ്റിൽ. കണ്ണൂർ പിണറായിയിലെ പടന്നക്കരയിലാണ് സംഭവം നടന്നത്. പള്ളൂർ സ്വദേശി രജീഷ് കെയാണ് പിടിയിലായത്.

ക്രിസ്മസ് - പുതുവത്സര സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി നടന്ന പരിശോധനയിലാണ് മദ്യം പിടികൂടിയത്. പരിശോധന കണ്ട് മദ്യം കടത്തിക്കൊണ്ട് വന്ന ഓട്ടോറിക്ഷയുമായി കടന്നുകളയാൻ ശ്രമിച്ച പ്രതിയെ സാഹസികമായാണ് പിടികൂടിയതെന്ന് എക്സൈസ് വ്യക്തമാക്കി.

കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) പി പ്രമോദന്‍റെ നേതൃത്വത്തിലാണ് യുവാവിനെ കൈയ്യോടെ പൊക്കിയത്. പ്രിവന്‍റീവ് ഓഫീസർ (ഗ്രേഡ്) മാരായ പ്രജീഷ് കോട്ടായി, സതീഷ് വെള്ളുവക്കണ്ടി, ബിജു കെ, സിവിൽ എക്സൈസ് ഓഫീസർ ജിജീഷ് ചെറുവായി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സജീവ് കെ കെ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

Tags:    

Similar News