കാക്കി കണ്ടതും ഒന്ന് പരുങ്ങി; പോലീസിന് സംശയം തോന്നി; പരിശോധനയിൽ പൊക്കി; ട്രെയിനിൽ നിന്നും മൊബൈൽഫോൺ മോഷ്ടിച്ച കള്ളനെ കൈയ്യോടെ പൊക്കി; പിടിയിലായത് ബിഹാർ സ്വദേശി

Update: 2025-01-15 14:20 GMT

പുനലൂര്‍: കൊല്ലം-ചെങ്കോട്ട ട്രാക്കിൽ ഓടുന്ന ട്രെയിനുകളിൽ വീണ്ടും വ്യാപക മോഷണം. മധുരൈ-ഗുരുവായൂര്‍ തീവണ്ടിയില്‍ യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന കേസുമായി ബന്ധപ്പെട്ട് അന്യസംസ്ഥാന തൊഴിലാളി റെയില്‍വേ പോലീസിന്റെ വലയിൽ കുടുങ്ങി. ബീഹാര്‍ സ്വദേശി രോഹിത് (22) ആണ് അറസ്റ്റിലായത്. കഴിഞ്ഞദിവസമാണ് സംഭവം നടക്കുന്നത്.

ട്രെയിനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സിവില്‍ പോലീസ് ഓഫീസര്‍ സുഭാഷിന് സംശയം തോന്നിയതിനെ തുടർന്നാണ് മോഷണം വെളിച്ചത്തായത്. പരസ്പരവിരുദ്ധമായി സംസാരിച്ച രോഹിതിനെ പുനലൂര്‍ സ്റ്റേഷനിലെത്തിച്ച് ആര്‍.പി.എഫ്. ഉദ്യോഗസ്ഥന്റെ സഹായത്തോടെ എസ്.എച്ച്.ഒ. ജി.ശ്രീകുമാറിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു. ബാഗ് പരിശോധിച്ചപ്പോള്‍ പുതപ്പിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ മൊബൈല്‍ ഫോണും കണ്ടെത്തുകയായിരുന്നു.

ഇതിലേക്ക് വന്ന കാള്‍ പരിശോധിച്ചപ്പോഴാണ് ഫോണ്‍ മോഷ്ടിക്കപ്പെട്ടതാണെന്ന് മനസിലാക്കിയതെന്ന് പോലീസ് വ്യക്തമാക്കി. കഴിഞ്ഞ ഒരുമാസമായി ചെങ്കോട്ടയില്‍ താമസിച്ചുവരികയായിരുന്ന ഇയാളുടെ പേരില്‍ സമാനമായ മറ്റു കേസുകളുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്നും പോലീസ് വ്യക്തമാക്കി.

Tags:    

Similar News