ആലപ്പുഴയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് അപകടം; ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
By : സ്വന്തം ലേഖകൻ
Update: 2024-11-29 09:29 GMT
ആലപ്പുഴ: കെഎസ്ആർടിസി ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചതായി റിപ്പോർട്ടുകൾ. ആലപ്പുഴ ചേർത്തലയിലാണ് അപകടം നടന്നത്.
ചേർത്തല നെടുമ്പ്രക്കാട് പുതുവൽ നികർത്തിൽ പരേതനായ രമേശൻ്റെ മകൻ നവീൻ (24), സാന്ദ്ര നിവാസിൽ വിജയപ്പൻ്റെ മകൻ ശ്രീഹരി (24) എന്നിവരാണ് മരിച്ചത്.
പുലർച്ചെ ഒരു മണിക്ക് ചേർത്തല ബോയ്സ് ഹൈസ്കൂളിന് സമീപമായിരുന്നു അപകടം നടന്നത്.