കോട്ടയത്ത് രോഗിയുമായി പോയ ആംബുലൻസ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ച് കയറി; രോഗി രക്തസ്രാവത്തെ തുടർന്ന് മരിച്ചു

Update: 2024-10-05 07:52 GMT

കോട്ടയം: കോട്ടയത്ത് ആംബുലൻസ് വീട്ടിലേക്ക് ഇടിച്ച് കയറി അപകടം. രോഗിയുമായി പോകവെയാണ് ആംബുലൻസിന്റെ നിയന്ത്രണം വിട്ടത്. ശേഷം വാഹനം വട്ടം മറിഞ്ഞാണ് അപകടം നടന്നത്. കോട്ടയം പൊൻകുന്നം അട്ടിക്കലിൽ ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം.

രക്തസ്രാവത്തെ തുടർന്ന് ആംബുലൻസിൽ ഉണ്ടായിരുന്ന രോഗി പിന്നീട് മരിച്ചു. പാറത്തോട് സ്വദേശി പി കെ രാജുവാണ് മരിച്ചത്.

അപകടത്തിൽ ആംബുലൻസ് ഡ്രൈവറും രോഗിയുടെ സഹായിക്കും സാരമായ പരിക്കുകളില്ല. ആംബുലൻസ് ഇടിച്ച് കയറിയ വീടിന്റെ മുൻഭാഗം തകർന്നു. എന്നാൽ വീട്ടിലുള്ളവരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

Tags:    

Similar News