ഫുട്ബോർഡിൽ നിന്ന് കയറി നിൽക്കാൻ പറഞ്ഞത് ഇഷ്ടമായില്ല; കൊല്ലത്ത് കെഎസ്ആര്‍ടിസി കണ്ടക്ടറെ യാത്രക്കാരൻ ആക്രമിച്ചു; പ്രതിയെ കസ്റ്റഡിയിലെടുത്ത് പോലീസ്

Update: 2026-02-20 07:15 GMT

കൊല്ലം: കെഎസ്ആർടിസി ബസിന്റെ ഫുട്‌ബോർഡിൽനിന്ന് മാറിനിൽക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് കണ്ടക്ടറെ യാത്രക്കാരൻ ക്രൂരമായി ആക്രമിച്ചു. മുഖത്ത് കടിച്ച് പരിക്കേൽപ്പിക്കുകയും മർദിക്കുകയും ചെയ്ത സംഭവത്തിൽ പ്രതിയായ ഇരവിപുരം സ്വദേശി അരുണിനെ കുണ്ടറ പോലീസ് കസ്റ്റഡിയിലെടുത്തു.

കൊല്ലം-മധുര ഫാസ്റ്റ് പാസഞ്ചർ ബസിൽ ഇന്നലെ രാത്രിയോടെയാണ് സംഭവം നടന്നത്. മുഖത്തല സ്വദേശിയായ വിനു എന്ന കെഎസ്ആർടിസി കണ്ടക്ടർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ആക്രമണത്തിന് പിന്നാലെ കണ്ടക്ടറെ ഉടൻതന്നെ ആശുപത്രിയിലേക്ക് മാറ്റി.

കണ്ടക്ടർക്ക് പരിക്കേറ്റതിനെ തുടർന്ന് ബസിന്റെ യാത്ര തടസ്സപ്പെടുകയും പകരം കണ്ടക്ടർ എത്തിയ ശേഷമാണ് സർവീസ് പുനരാരംഭിക്കുകയും ചെയ്തത്. പൊതുഗതാഗത ജീവനക്കാർക്കെതിരെയുള്ള അതിക്രമങ്ങളുടെ തുടർച്ചയായാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്.

Tags:    

Similar News