അവർ ആനകൾക്ക് പകരം രഥം കൊണ്ടുവരാൻ ശ്രമിക്കുന്നു; ഇതൊക്കെ ക്ഷേത്രാചാരങ്ങളുടെ ലംഘനമാണ്; സർക്കാർ ഇടപെടണം; ആന എഴുന്നള്ളിപ്പ് മുടക്കാൻ ശ്രമിക്കുന്നതിനെതിരെ ദേവസ്വങ്ങള്‍ രംഗത്ത്

Update: 2025-03-18 12:06 GMT

തൃശൂര്‍: ക്ഷേത്ര ഉത്സവങ്ങളിലെ പ്രധാന ആചാരമായ ആന എഴുന്നള്ളിപ്പ് ചില ഗുഢശക്തികൾ മുടക്കാൻ ശ്രമങ്ങൾ നടത്തുന്നതിനെതിരെ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ രംഗത്ത് വന്നു. അവർ എഴുന്നള്ളിപ്പ് തടയാൻ പല വഴികളും സ്വീകരിക്കുന്നു എന്നാണ് പരാതി.

ഉത്സവത്തിന് ആനകളെ കുറയ്ക്കാനുള്ള തിരുവനന്തപുരം ദേവസ്വം ബോർഡിന്‍റെ ചർച്ചകൾക്കെതിരെയാണ് വിമര്‍ശനവുമായി പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ രംഗത്ത് വന്നിരിക്കുന്നത്. അതുപോലെ തിരുവതാംകൂർ ദേവസ്വം ആനകൾക്ക് പകരം രഥം കൊണ്ടുവരാൻ ശ്രമമെന്ന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ഭാരവാഹികള്‍ ആരോപണം ഉയർത്തുന്നു.

ക്ഷേത്രാചാരങ്ങളുടെ ലംഘനമാണ് നടന്നതെന്നും സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ തിരുത്തണമെന്നും വിശ്വാസ സംരക്ഷണത്തിന് സര്‍ക്കാര്‍ മുൻകയ്യെടുക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെടുകയും ചെയ്തു. ആനകളുടെ ലഭ്യത കുറവ് പരിഹരിക്കാൻ എത്രയും വേഗം നടപടികൾ സ്വീകരിക്കണമെന്നും അവർ വ്യക്തമാക്കി.

Tags:    

Similar News