പുലര്‍ച്ചെ മൂന്ന് മണിക്ക് വീട്ടിനുള്ളില്‍ പുകയും ചൂടും; പുറത്തിറങ്ങിയ വീട്ടുകാര്‍ കണ്ടത് ഓട്ടോ നിന്ന് കത്തുന്നത്; സംഭവം പാലക്കാട്; പോലീസ് അന്വേഷണം ആരംഭിച്ചു
Update: 2025-10-18 23:58 GMT
പാലക്കാട്: പാലക്കാട് പുലര്‍ച്ചെ ഓട്ടോറിക്ഷ കത്തിനശിച്ചു. തൃത്താല ആനക്കര പഞ്ചായത്തിലെ മലമേല്‍ക്കാവ് പ്രദേശത്താണ് സംഭവം നടന്നത്. എടപ്പല്ലം വീട്ടില്‍ താമസിക്കുന്ന സന്തോഷിന്റേതാണ് ഓട്ടോ. ഓട്ടോ പൂര്‍ണമായും കത്തിനശിച്ചു.
രാത്രി മൂന്ന് മണിയോടെ വീടിനകത്ത് പുകയും ചൂടും അനുഭവപ്പെടാന്‍ തുടങ്ങി. ഉടന്‍ പുറത്തേക്ക് ഇറങ്ങി നോക്കിയ ഇവര്‍ കാണുന്നത് ഓട്ടോ കത്തുന്നതാണ്. ഉടന്‍ തന്നെ പമ്പ് സെറ്റ് ഉപയോഗിച്ച് വെള്ളം ഒഴിച്ച് തീ അണയ്ക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഓട്ടോ പൂര്‍ണമായി കത്തിനശിക്കുകയായിരുന്നു.
സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്രവാഹനം സമയത്ത് മാറ്റിയതോടെ വന്‍ നഷ്ടം ഒഴിവാക്കാനായി. വിവരം ലഭിച്ച ഉടന്‍ തൃത്താല പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. അന്വേഷണം നടത്തുകയാണെന്ന് പോലീസ് അറിയിച്ചു.