ശബരിമലയിൽ അയ്യപ്പ ഭക്തൻ കുഴഞ്ഞുവീണ് മരിച്ചു; ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; മരിച്ചത് തമിഴ്നാട് സ്വദേശി
By : സ്വന്തം ലേഖകൻ
Update: 2024-12-16 15:01 GMT
പത്തനംതിട്ട: ശബരിമലയിൽ തീർത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചതായി വിവരങ്ങൾ. തമിഴ്നാട് തിരുവള്ളൂർ സ്വദേശി ജഗൻ സമ്പത്ത് (30) ആണ് കുഴഞ്ഞുവീണതിനെ തുടർന്ന് മരിച്ചത്. നീലിമലയ്ക്കും അപ്പാച്ചിമേടിനുമിടയ്ക്ക് കുഴഞ്ഞു വീഴുകയായിരുന്നു.
ഉടൻ തന്നെ അപ്പാച്ചിമേട്ടിലെ അടിയന്തരവൈദ്യസഹായ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
നട തുറന്നതിന് ശേഷം പത്തൊമ്പതാമത്തെ മരണമാണ് സന്നിധാനത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.