ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് ജനറല്‍ സിനഡിനു ഡല്‍ഹിയില്‍ തുടക്കം; സേവന പ്രവര്‍ത്തനങ്ങള്‍ ദൈവസ്നേഹത്തിന്റെ പ്രായോഗികമായ പൂര്‍ത്തീകരണമായി തീരണമെന്ന് സാമുവല്‍ മോര്‍ തിയോഫിലോസ് മെത്രാപ്പോലിത്ത

ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് ജനറല്‍ സിനഡിനു ഡല്‍ഹിയില്‍ തുടക്കം;

Update: 2026-02-16 13:15 GMT

ഡല്‍ഹി: നമ്മള്‍ ചെയ്യുന്ന സേവന പ്രവര്‍ത്തനങ്ങള്‍ ദൈവസ്നേഹത്തിന്റെ പ്രായോഗികമായ പൂര്‍ത്തീകരണമായിത്തീരണമെന്ന് ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ സാമുവല്‍ മോര്‍ തിയോഫിലോസ് മെത്രാപ്പോലിത്ത പറഞ്ഞു. ബിലീവേഴ്സ ചര്‍ച്ച് ജനറല്‍ സിനഡ് ഡല്‍ഹി അതിഭദ്രാസന ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലോകത്താകമാനം ഹൃദയവേദന ഉളവാക്കുന്ന വാര്‍ത്തകള്‍ മാത്രമാണ് കേള്‍ക്കുന്നത്. പിഞ്ചു പൈതങ്ങള്‍ ആക്രമിക്കപ്പെടുന്നു. രാജ്യങ്ങള്‍ തമ്മില്‍ യുദ്ധം. മാനവഹൃദയങ്ങള്‍ അകന്നു പോകുന്ന ഈ കാലഘട്ടത്തില്‍ സ്നേഹത്തിന്റെ വാഹകരായി മാറാന്‍ സഭക്കും സഭാമക്കള്‍ക്കും കഴിയണം. ക്രൈസ്തവദൗത്യം സ്നേഹത്തിന്റേതാണ്. ആരോഗ്യപരിപാലനമായാലും വിദ്യാഭ്യാസ മേഖലയായാലും, അഗതി മന്ദിരങ്ങളോ, അനാഥാലയങ്ങളോ ആയാലും സാമൂഹിക പരിവര്‍ത്തന പദ്ധതികള്‍ ആയാലും എല്ലാം നമ്മള്‍ ചെയ്യുന്നത് ദൈവസ്നേഹത്തിന്റെ പ്രായോഗികമായ പൂര്‍ത്തീകരണമായിത്തീരണമെന്നും അത് മടുക്കാതെ ചെയ്യാന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഗുഡ്ഗാവിലെ ഡല്‍ഹി അതിഭദ്രാസന ആസ്ഥാനത്ത് നടക്കുന്ന ജനറല്‍ സിനഡ് 22 ന് സമാപിക്കും. ഡല്‍ഹി അതിഭദ്രാസന ആര്‍ച്ച് ബിഷപ്പ് ജോണ്‍ മോര്‍ ഐറേനിയസ് എപ്പിസ്‌കോപ്പ അധ്യക്ഷത വഹിച്ചു. പരിശുദ്ധ സുന്നഹദോസ് സെക്രട്ടറി ജോഷ്വാ മോര്‍ ബര്‍ണബാസ് എപ്പിസ്‌കോപ്പ പ്രസംഗിച്ചു.

സഭയിലെ എപ്പിസ്‌കോപ്പമാര്‍, ഭദ്രാസന സെക്രട്ടറിമാര്‍, വിവിധ പോഷക സഘടനകളുടെ ഭാരവാഹികള്‍ തുടങ്ങി 500 ഓളം പ്രതിനിധികള്‍ ജനറല്‍ സിനഡിന്റെ ഭാഗമാണ്.

Tags:    

Similar News