ബാലരാമപുരത്ത് വീണ്ടും ജീവനെടുത്ത് വാഹനാപകടം; മാരുതിആൾട്ടോ കാർ ലോറിക്ക് പിന്നിൽ ഇടിച്ചുകയറി അപകടം; ഒരാൾക്ക് ദാരുണാന്ത്യം; രണ്ടുപേർക്ക് ഗുരുതര പരിക്ക്; കാർ പൂർണമായും തകർന്നു

Update: 2025-01-25 13:55 GMT

തിരുവനന്തപുരം: ബാലരാമപുരത്ത് വീണ്ടും വാഹനാപകടം. മാരുതി ആൾട്ടോ കാർ ലോറിക്ക് പിന്നിലിടിച്ച് ഒരാൾ മരിച്ചു. സംഭവത്തിൽ രണ്ടുപേർക്ക് ഗുരുതര പരിക്ക്. മാരായമുട്ടം വടകര സ്വദേശി സ്റ്റാൻലിയാണ് അപകടത്തിൽ മരിച്ചത്. രണ്ടുപേർക്ക് മാരകമായി പരിക്കേൽക്കുകയും ചെയ്തു. ഇന്നലെ രാത്രി 12.30 ന് ആണ് അപകടം നടന്നത്.

തിരുവനന്തപുരം എയർപോർട്ടിൽ നിന്നും നെയ്യാറ്റിൻകര ഭാഗത്തേക്ക് വരുകയായിരുന്ന കാർ സമീപത്ത് നിർത്തിയിട്ടിരുന്ന 'സിമന്റ്' ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പിന്നാലെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ സ്റ്റാൻലി മരണത്തിന് കീഴടങ്ങുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായും തകർന്നിട്ടുണ്ട്. സംഭവസ്ഥലത്ത് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.

അതേസമയം, കഴിഞ്ഞ ആഴ്ച ബാലരാമപുരം തേമ്പാമൂട്ടത്ത് നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചിരിന്നു. കോവളം സ്വദേശിനിയായ സരിതയാണ് മരിച്ചത്. ബാലരാമപുരത്തിന് സമീപം തേമ്പാമുട്ടത്ത് ഇക്കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരമാണ് അപകടം നടന്നത്. തുടർന്ന് ചികിത്സയിൽ കഴിയുന്നതിനിടെ തിങ്കളാഴ്ച രാത്രിയോടെ സരിത മരണത്തിന് കീഴടങ്ങുകയായിരുന്നു.

Tags:    

Similar News