താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിയമര്‍ന്നു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിയമര്‍ന്നു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
By : സ്വന്തം ലേഖകൻ
Update: 2025-10-21 12:00 GMT
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ചൊവ്വാഴ്ച ഉച്ചക്കുശേഷം ആറാം വളവില്‍ വെച്ചാണ് സംഭവം. കാര്‍ പൂര്‍ണമായും കത്തിനശിച്ചു.
പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ട യാത്രക്കാര്‍ ഉടന്‍ തന്നെ പുറത്തിറങ്ങിയതിനാല്‍ രക്ഷപ്പെട്ടു. കല്പറ്റയില്നിന്ന് അഗ്നിരക്ഷാ സേനയെത്തിയാണ് തീ അണച്ചത്. ചുരത്തിലൂടെയുള്ള ഗതാഗതം ഏറെനേരം തടസ്സപ്പെട്ടു. വയനാട്ടിലേക്ക് വരുന്ന ടവേര വാഹനമാണ് കത്തിനശിച്ചത്. തീ പൂര്‍ണമായി അണച്ചതിനുശേഷം മാത്രമാണ് ഗതാഗതം പുനസ്ഥാപിച്ചത്.