കൊല്ലം മെഡിക്കൽ കോളേജിൽ ഡോക്ടറെയും ജീവനക്കാരെയും ആക്രമിച്ച കേസ്; മൂന്ന് പ്രതികൾ പിടിയിൽ; അക്രമം ചികിത്സ വൈകിയെന്നാരോപിച്ച്

Update: 2024-10-24 05:47 GMT

കൊല്ലം: കൊല്ലത്ത് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡോക്ടറെയും ജീവനക്കാരെയും ആക്രമിച്ച കേസിൽ മൂന്നു പേർ പിടിയിൽ. കൊല്ലം ചടയമംഗലം പോരേടം സ്വദേശികളായ നൗഫൽ , മുഹമ്മദ്, നൗഷാദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾ ആശുപത്രി അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെയും മറ്റ് ജീവനക്കാരെയും മർദിച്ചെന്ന പരാതിയിലായിരുന്നു കേസ്.

തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. അപകടത്തിൽ പരിക്കേറ്റ ആളെയും കൊണ്ടാണ് മൂന്ന് യുവാക്കൾ തിങ്കളാഴ്ച രാത്രി പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിയത്. ചികിത്സ വൈകുന്നതായി ആരോപിച്ച് ഡ്യൂട്ടി ഡോക്ടറുമായി ഇവർ രൂക്ഷമായ വാക്കു തർക്കത്തിലേർപ്പെട്ടു. തുടർന്ന് പ്രകോപിതരായ പ്രതികൾ ഡോക്ടറെയും ആശുപത്രിയിലെ മറ്റ് ജീവനക്കാരെയും യുവാക്കൾ കൈയ്യേറ്റം ചെയ്തെന്നാണ് പരാതി.

ആശുപത്രിയിൽ രാത്രി സുരക്ഷാ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരനെയും പ്രതികൾ ആക്രമിച്ചെന്ന് പോലീസ് പറയുന്നു. സംഭവത്തെ തുടർന്ന് ഡോക്ടറുടെ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ ദിവസം മൂന്ന് പ്രതികളും അറസ്റ്റിലായത്.

Tags:    

Similar News