കര്‍ണാടകയില്‍ പ്രയപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നു; കേസുകളില്‍ വന്‍ വര്‍ധന
കര്‍ണാടകയില്‍ പ്രയപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നു; കേസുകളില്‍ വന്‍ വര്‍ധന
By : സ്വന്തം ലേഖകൻ
Update: 2024-10-18 04:05 GMT
ബെംഗളൂരു: പ്രയപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നതുമായി ബന്ധപ്പെട്ട കേസുകള്‍ കഴിഞ്ഞ 3 വര്‍ഷത്തിനിടെ വര്‍ധിച്ചതായി കര്‍ണാടക സംസ്ഥാന ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്ക്. 2021ല്‍ 88 കേസുകളായിരുന്നത് 2022ല്‍ 102, 2023ല്‍ 144 എന്നിങ്ങനെയാണ് വര്‍ധിച്ചത്.
ബെംഗളൂരുവിലാണ് കേസുകളിലേറെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വനിതാശിശുക്ഷേമ രംഗത്തു പ്രവര്‍ത്തിക്കുന്ന മൈസൂരുവിലെ സന്നദ്ധസംഘടനയായ 'ഒടനടി സേവാ സംസ്ഥ' വിവരാവകാശ പ്രകാരം നല്കിയ അപേക്ഷയിലാണ് ഈ കണക്കുകള്‍ പുറത്തുവന്നത്.