അത്യാഹിതവിഭാഗത്തിലെ സീലിങ് ഫാന്‍ പൊട്ടി വീണു; പേരൂര്‍ക്കട ജില്ലാ ആശുപത്രിയിലെത്തിയ രോഗിക്കും അമ്മയ്ക്കും പരിക്ക്
അത്യാഹിതവിഭാഗത്തിലെ സീലിങ് ഫാന്‍ പൊട്ടി വീണു; പേരൂര്‍ക്കട ജില്ലാ ആശുപത്രിയിലെത്തിയ രോഗിക്കും അമ്മയ്ക്കും പരിക്ക്
തിരുവനന്തപുരം: പേരൂര്‍ക്കട ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ ഫാന്‍ പൊട്ടി വീണ് രോഗിക്കും കൂടെ എത്തിയ അമ്മയ്ക്കും പരിക്ക്. പനിക്ക് ചികിത്സ തേടിയെത്തിയ യുവതിക്കും ഒപ്പമുണ്ടായിരുന്ന അമ്മയ്ക്കും സാരമായി പരുക്കേറ്റു. വട്ടിയൂര്‍ക്കാവ് തിട്ടമംഗലം പുലരി നഗര്‍ സ്വദേശി ഗീത (54), മകള്‍ ശാലിനി (31) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. ഫാനിന്റെ ലീഫ് തട്ടി ഗീതയുടെ കണ്ണിന് സമീപം ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. ശാലിനിക്ക് കാലിനാണു പരുക്ക്.
ചൊവ്വാഴ്ചയായിരുന്നു അപകടം. പനി ബാധിച്ച മകള്‍ ശാലിനിയുമായി അത്യാഹിതവിഭാഗത്തില്‍ എത്തിയതായിരുന്നു ഗീത. നിരീക്ഷണ വാര്‍ഡില്‍ മകളുടെ കട്ടിലിനു സമീപം ഇരിക്കുമ്പോള്‍ ഫാന്‍ വലിയ ശബ്ദത്തോടെ പൊട്ടിവീഴുകയായിരുന്നു. അപകടത്തെത്തുടര്‍ന്ന് ചികിത്സ നല്‍കാതെ ആശുപത്രി അധികൃതര്‍ മടക്കിഅയയ്ക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ഇവര്‍ പേരൂര്‍ക്കട പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ ചികിത്സ നിഷേധിച്ചിട്ടില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഇന്‍ചാര്‍ജ് ഡോ.ബി.ഉണ്ണികൃഷ്ണന്‍ അറിയിച്ചു.
അത്യാഹിതവിഭാഗം, സീലിങ് ഫാന്‍, പൊട്ടി വീണു, പേരൂര്‍ക്കട ജില്ലാ ആശുപത്രി, perurkkada