ക്യാമറ ഉപയോഗിച്ച് പിഎസ്‌സി പരീക്ഷയിൽ കോപ്പിയടി; ഇറങ്ങി ഓടിയ ഉദ്യോഗാർത്ഥിയെ പോലീസ് പിടികൂടി; സംഭവം കണ്ണൂരിൽ
By : സ്വന്തം ലേഖകൻ
Update: 2025-09-27 13:53 GMT
കണ്ണൂർ: കേരള പബ്ലിക് സർവീസ് കമ്മീഷൻ (പിഎസ്‌സി) പരീക്ഷയിൽ ക്യാമറ ഉപയോഗിച്ച് കോപ്പിയടിച്ച ഉദ്യോഗാർത്ഥിയെ പിഎസ്‌സി വിജിലൻസ് വിഭാഗം പിടികൂടി. പെരളശ്ശേരി സ്വദേശി എൻ.പി. മുഹമ്മദ് സഹദിനെയാണ് ഇന്ന് രാവിലെ പയ്യാമ്പലം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് പരീക്ഷാഹാളിൽ നിന്ന് പുറത്തേക്ക് ഓടുന്നതിനിടെയാണ് വിജിലൻസ് സംഘം പിടികൂടിയത്.
ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ സാഹസികമായി കീഴ്പ്പെടുത്തിയത്. മുഹമ്മദ് സഹദ് പരീക്ഷയെഴുതുന്നതിനിടെ കോപ്പിയടിക്കാനായി ക്യാമറ ഉപയോഗിച്ചതായാണ് കണ്ടെത്തിയിട്ടുള്ളത്. ഇയാളിൽ നിന്ന് കോപ്പിയടിക്ക് ഉപയോഗിച്ച ക്യാമറയും കണ്ടെടുത്തു.