വാഹനങ്ങൾ തമ്മിൽ കൂട്ടി ഇടിച്ചതിനെ തുടർന്നുണ്ടായ തർക്കം; അടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി; അപകടം നടന്നത് ന്യൂ ഇയർ തലേന്ന്

Update: 2025-01-05 10:29 GMT

കൊച്ചി: വാഹനങ്ങൾ തമ്മിൽ കൂട്ടി ഇടിച്ച ശേഷം അതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനിടെ അടിയേറ്റ് ചികിത്സയിലായിരുന്ന 54- കാരൻ മരിച്ചു. കാഞ്ഞിരമറ്റം സ്വദേശി ഹനീഫയാണ് ഗുരുതര പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ്‌ മരണം സംഭവിച്ചത്. ന്യൂ ഇയർ തലേന്ന് എറണാകുളം കാഞ്ഞിരമറ്റത്ത് വെച്ചാണ് അപകടം നടന്നത്.

കഴിഞ്ഞ മാസം 31 ന് വൈകിട്ട് കാഞ്ഞിരമറ്റത്ത് വെച്ച് ഹനീഫയുടെ വാഹനം ഷിബു എന്നയാളുടെ വാഹനത്തിൽ ഇടിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. തുടർന്നുണ്ടായ തർക്കത്തിനിടെയാണ് ഹനീഫക്ക് മർദ്ദനമേറ്റത്. ഷിബുവിന്‍റെ അടിയേറ്റ് ആരോഗ്യ നില മോശമായിഹനീഫ കുഴഞ്ഞ് വീണു. ഷിബു തന്നെയാണ് ഒടുവിൽ ഹനീഫയെ ആശുപത്രിയിൽ ആക്കിയത്.

കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഹനീഫ ഇന്ന് വെളുപ്പിന് മരിക്കുന്നത്. നിലവിൽ ദേഹോപദ്രവം ചെയ്തതിനു മുളന്തുരുത്തി പോലീസ് ഷിബുവിനെതിരെ കേസ് എടുക്കുകയും ചെയ്തിട്ടുണ്ട്. 

Tags:    

Similar News