ആദിവാസി ഊരുകളില്‍ ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ വിതരണം; നിരവധി പേര്‍ക്ക് ഭക്ഷ്യവിഷബാധ; പിഴ ചുമത്തി ഇടുക്കി ജില്ലാ കളക്ടര്‍

പിഴ ചുമത്തി ഇടുക്കി ജില്ലാ കളക്ടര്‍

Update: 2024-09-05 09:25 GMT


കട്ടപ്പന: ഇടുക്കിയില്‍ ആദിവാസി ഊരുകളില്‍ ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ വിതരണം ചെയ്ത സ്ഥാപനത്തിന് പിഴ ചുമത്തി. കാലാവധി കഴിഞ്ഞതുള്‍പ്പെടെയുള്ള ഭഷ്യവസ്തുക്കള്‍ ഉപയോഗിച്ച് നിരവധി പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. സര്‍ക്കാര്‍ അനുവദിച്ച ഭക്ഷ്യസുരക്ഷാ കിറ്റിലാണ് കാലാവധി വെളിച്ചെണ്ണ വിതരണം ചെയ്തതത്. സംഭവത്തില്‍ ഇടുക്കി ജില്ലാ സബ്കളക്ടര്‍ വിതരണം ചെയ്ത സ്ഥാപനത്തിന് പിഴ ചുമത്തിയത്. സ്ഥാപനത്തിന്റെ ഉടമയായ ഷിജാസ് എന്നയാള്‍ക്കാണ് ഏഴ് ലക്ഷം രൂപ പിഴയിട്ടത്.

കേരശക്തി എന്ന ബ്രാന്‍ഡിന്റെ വെളിച്ചെണ്ണ ഉപയോഗിച്ച നിരവധി പേര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റിരുന്നത്. മായമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 2018-ല്‍ നിരോധിച്ച ബ്രാന്‍ഡിന്റെ വെളിച്ചെണ്ണയടക്കം കിറ്റില്‍ ഉണ്ടായിരുന്നു. ഇതുപയോഗിച്ചതിനെ തുടര്‍ന്നാണ് വെണ്ണിയാനി ഊരില്‍ മാത്രം 60 ആദിവാസി കുടുംബങ്ങള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

തുടര്‍ന്ന് വിതരണം ചെയ്ത എണ്ണ കാലാവധി കഴിഞ്ഞതാണെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തി. തുടര്‍ന്നാണ് സ്ഥാപനത്തിന് പിഴ ചുമത്തിയത്. 15 ദിവസത്തിനകം പിഴ ഈടാക്കണമെന്നാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.

Tags:    

Similar News