മരംവെട്ടിയപ്പോൾ ശിഖരം പറമ്പിൽ വീണു; യുവാവിനെ വീട് കയറി കൊലപ്പെടുത്തി; കേസിൽ അച്ഛനും മകനും ജീവപരന്ത്യം തടവും പിഴയും വിധിച്ച് കോടതി

Update: 2024-11-14 12:26 GMT

കൊല്ലം: കുന്നിക്കോട് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ വർഷങ്ങൾ നീണ്ട വിചാരണക്കൊടുവിൽ അച്ഛനും മകനും ജീവപരന്ത്യം തടവും പിഴയും വിധിച്ച് കോടതി. സലാഹുദ്ദീൻ, മകൻ ദമീജ് അഹമ്മദ് എന്നിവരെയാണ് കൊട്ടാരക്കര എസ്സിഎസ്ടി കോടതി ശിക്ഷിച്ചത്. കുന്നിക്കോട് സ്വദേശി അനിൽകുമാറിനെയാണ് പ്രതികൾ വീട് കയറി കൊലപ്പെടുത്തിയത്.

2022 സെപ്റ്റംബർ 17 നായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. അനിൽകുമാറിൻ്റെ വസ്തുവിലെ മരംവെട്ടിയപ്പോൾ ശിഖരം സലാഹുദ്ദീൻ്റെ പറമ്പിൽ വീണതിൻ്റെ പേരിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. 

Tags:    

Similar News