വിളിച്ച് വരുത്തി സ്ത്രീത്വത്തെ അപമാനിച്ചുവെന്ന വനിതാ നിർമാതാവിന്റെ പരാതി; നിർമാതാക്കളുടെ അറസ്റ്റ് തടഞ്ഞ് കോടതി
By : സ്വന്തം ലേഖകൻ
Update: 2024-10-10 13:55 GMT
കൊച്ചി: അസോസിയേഷന്‍ യോഗത്തില്‍ വിളിച്ച് വരുത്തി സ്ത്രീത്വത്തെ അപമാനിച്ചുവെന്ന വനിതാ നിർമാതാവിന്റെ പരാതിയിൽ നാല് നിർമാതാക്കളുടെ അറസ്റ്റ് കോടതി തടഞ്ഞു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് നടപടി. നിർമാതാക്കളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി റിപ്പോർട്ട് തേടി.
നേരത്തെ വനിതാ നിർമാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ നിര്‍മാതാക്കളായ ആന്റോ ജോസഫ്, ബി രാകേഷ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ ഉള്‍പ്പെടെ 9 പേര്‍ക്കെതിരെയാണ് കേസെടുത്തിരുന്നത്. എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസെടുത്തത്.
കേസിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കാനായിരുന്നു നിർമാതാക്കൾക്ക് ലഭിച്ച നിയമോപദേശം. ഇതനുസരിച്ചാണ് നിർമാതാക്കളായ ആന്റോ ജോസഫ്, പി. രാകേഷ്, ലിസ്റ്റിൻ സ്റ്റീഫൻ തുടങ്ങിയവരാണ് കോടതിയെ സമീപിച്ചത്. ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചായിരുന്നു കോടതി വിധി.