സ്‌കൂട്ടര്‍ യാത്രക്കാരായ ദമ്പതികളെ ആക്രമിച്ച കേസില്‍ യുവാവ് പിടിയില്‍
സ്‌കൂട്ടര്‍ യാത്രക്കാരായ ദമ്പതികളെ ആക്രമിച്ച കേസില്‍ യുവാവ് പിടിയില്‍
പന്തളം : ജോലി കഴിഞ്ഞ് വീട്ടിലേക്ക് സ്‌കൂട്ടറില്‍ മടങ്ങുകയായിരുന്ന ദമ്പതികളെ തടഞ്ഞുനിര്‍ത്തി വെട്ടി പരിക്കേല്പിച്ച യുവാവിനെ പന്തളം പോലീസ് അറസ്റ്റ് ചെയ്തു. പന്തളം കുരമ്പാല സ്വദേശിയായ ചരുവിളതെക്കേതില്‍ വീട്ടില്‍ രാജേഷ് കുമാര്‍.(41) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം രാത്രി 9.30 മണിയോട് കൂടി ജോലി കഴിഞ്ഞ് സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുകയായിരുന്ന ദമ്പതികളെ ഏതോ മുന്‍വിരോധം നിമിത്തം പ്രതി തടഞ്ഞ് നിര്‍ത്തി കൈയില്‍ കരുതിയിരുന്ന പിച്ചാത്തി കൊണ്ട് സ്‌കൂട്ടറോടിച്ചിരുന്നയാളിന്റെ കഴുത്തില്‍ വെട്ടുകയായിരുന്നു. വെട്ട് തടഞ്ഞതില്‍ വെച്ച് ഇടതുകൈയ്ക്ക് ആഴത്തില്‍ മുറിവേറ്റതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സതേടി. തടസം പിടിക്കാന്‍ ചെന്ന സ്‌കൂട്ടര്‍ യാത്രക്കാരന്റെ ഭാര്യയെ പ്രതി സ്‌ക്വയര്‍ ട്യൂബ് കൊണ്ട് നടുവിന് അടിക്കുകയും ചെയ്തു.
പ്രതിയെ പന്തളം പോലീസ് ഇന്‍സ്‌പെക്ടര്‍ റ്റി.ഡി.പ്രജീഷിന്റെ നേതൃത്വത്തില്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ വിഷ്ണു. യു.വി, സി.പി.ഒ മാരായ ശരത്ത്പിളള, എസ്.അന്‍വര്‍ഷ, അമല്‍ഹനീഫ്, അര്‍ച്ചിത് സോമന്‍ എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി