വിദേശത്ത് ജോലി ചെയ്യുന്ന ഭാര്യയെ ഭീഷണിപ്പെടുത്താന്‍ മകളുടെ കഴുത്തില്‍ വടിവാള്‍ വച്ച് വീഡിയോ കോള്‍; യുവാവ് അറസ്റ്റില്‍

കാമുകന്റെ പേര് പറയണം എന്ന് ആവശ്യപ്പെട്ട് വീഡിയോ കോള്‍

Update: 2024-09-07 15:06 GMT

തിരുവല്ല : വിദേശത്ത് ജോലി ചെയ്യുന്ന ഭാര്യയെ ഭീഷണിപ്പെടുത്താനായി നാലു വയസ്സുകാരിയായ മകളുടെ കഴുത്തില്‍ വടിവാള്‍ വെച്ച് വീഡിയോ കോള്‍ ചെയ്ത സംഭവത്തില്‍ ഓതറ സ്വദേശിയായ യുവാവിനെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. ഓതറ മഹനീയ വീട്ടില്‍ ജിന്‍സണ്‍ ബിജു ( 28 ) ആണ് അറസ്റ്റില്‍ ആയത്.

വെള്ളിയാഴ്ച രാത്രിയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. വിദേശത്ത് നേഴ്‌സ് ആയി ജോലി ചെയ്യുന്ന ഭാര്യയോടുള്ള സംശയത്തിന്റെ പേരില്‍ ജിന്‍സണ്‍ മകളുടെ കഴുത്തില്‍ വടിവാള്‍ വെച്ച് കാമുകന്റെ പേര് പറയണം എന്ന് ആവശ്യപ്പെട്ട് വീഡിയോ കോള്‍ ചെയ്യുകയായിരുന്നു. ഇയാളുടെ ഭാര്യ ഈ മെയിലായി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആണ് തിരുവല്ല പോലീസ് ഇയാളെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തത്. പ്രതി ലഹരിക്ക് അടിമയാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. പ്രതിയെ പിന്നീട് കോടതിയില്‍ ഹാജരാക്കും.

Tags:    

Similar News