പത്തനംതിട്ട വെണ്ണിക്കുളത്ത് ഫിറ്റ്നസ് സെന്റില്‍ ലഹരി ഉപയോഗം തടഞ്ഞതിന് ജീവനക്കാരനെ തലയ്ക്കടിച്ചു കൊല്ലാന്‍ ശ്രമിച്ച സംഭവം രണ്ടു പേര്‍ കൂടി അറസ്റ്റില്‍; മുഖ്യപ്രതികള്‍ ഒളിവില്‍ തന്നെ

ജീവനക്കാരനെ തലയ്ക്കടിച്ചു കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേര്‍ കൂടി അറസ്റ്റില്‍

Update: 2025-08-22 14:42 GMT

പത്തനംതിട്ട: ഫിറ്റ്നസ് സെന്ററില്‍ നടന്ന ആക്രമണത്തില്‍ ജീവനക്കാരനായ യുവാവിന് ഗുരുതരമായി പരുക്കേറ്റ കേസില്‍ രണ്ടു പ്രതികളെ കൂടി കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര റൈകണ്‍, പണ്‍ വെല്‍ താലൂക്ക് ആകുര്‍ലി തുല്‍സി വിഹാര്‍ ഫ്ലാറ്റ് നമ്പര്‍ .202 ല്‍ നിന്നും പുറമറ്റം പടുതോട് വാടകയ്ക്ക് താമസം സനു സജി ജോര്‍ജ് (24), പടുതോട് മരുതുകാലായില്‍ വീട്ടില്‍ കക്കു എന്ന ഷഹനാസ് (28) എന്നിവരാണ് പിടിയിലായത്. എറണാകുളത്തു നിന്നാണ് ഇവരെ കണ്ടെത്തി കസ്റ്റഡിയിലെടുത്തത്.

തെളളിയൂര്‍ കോളഭാഗം വേലംപറമ്പില്‍ വീട്ടില്‍ അലന്‍ റോയി (19) ക്കാണ് ആക്രമണത്തില്‍ ഗുരുതരപരിക്കുകള്‍ സംഭവിച്ചത്. കഴിഞ്ഞ ഒന്നിന് വൈകിട്ട് 6.30 ന് വെണ്ണിക്കുളത്തുള്ള പെഗാസസ് ഫിറ്റ്നസ് സെന്ററില്‍ വച്ചാണ് അലനെ പ്രതികള്‍ മര്‍ദിച്ചത്. സ്ഥാപനത്തില്‍ പരിശീലനത്തിനു വന്ന ഒന്നാം പ്രതിയോട് ലഹരി വസ്തു ഉപയോഗിക്കാന്‍ പാടില്ല എന്ന് പറഞ്ഞതിന്റെ വിരോധമാണ് ആക്രമണത്തിന് കാരണമായത്. ജിമ്മില്‍ പ്രാക്ടീസിന് ഉപയോഗിക്കുന്ന ഇരുമ്പ് ബാര്‍ കൊണ്ട് തലയില്‍ അടിക്കുകയും നെഞ്ചത്ത് ചവിട്ടുകയുമായിരുന്നു. പ്രതികള്‍ വിളിച്ച് വരുത്തിയവരില്‍ മൂന്നാം പ്രതി ഹെല്‍മറ്റ് കൊണ്ട് മൂക്കിലടിച്ചു. മൂക്കിലെ അസ്ഥിക്ക് പൊട്ടലുമുണ്ടായി. ചെറുവിരലിന് പൊട്ടലും സംഭവിച്ചു.

ആദ്യം അറസ്റ്റിലായ മൂന്നാം പ്രതി സുധീര്‍ മണല്‍ കടത്ത്, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, ഗാര്‍ഹിക പീഡനം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ്. ഒന്നും രണ്ടും പ്രതികള്‍ ഒളിവിലാണ്, ഇവരെ കണ്ടെത്താനുള്ള തെരച്ചില്‍ പോലീസ് ഊര്‍ജിതമാക്കി.

Tags:    

Similar News