ബൈക്കുകള്‍ കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റു; ചികിത്സയിലിരിക്കെ ബിരുദ വിദ്യാര്‍ത്ഥിനി ദാരുണമായി മരിച്ചു: ഗുരുതരമായി പരിക്കേറ്റ സുഹൃത്ത് ചികിത്സയില്‍ തുടരുന്നു
ബൈക്കുകള്‍ കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റു; ചികിത്സയിലിരിക്കെ ബിരുദ വിദ്യാര്‍ത്ഥിനി ദാരുണമായി മരിച്ചു
എറണാകുളം: കിഴക്കമ്പലത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിരുദ വിദ്യാര്‍ഥിനി മരിച്ചു. വയനാട് ചുണ്ടേല്‍ തുണ്ടത്തില്‍ ഷാന്റി രാജി ദമ്പതികളുടെ മകള്‍ ആന്‍മരിയ(19) ആണ് മരിച്ചത്. വ്യാഴാഴ്ചയാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ സുഹൃത്ത് ചികിത്സയിലാണ്. അറയ്ക്കപ്പടി ജയഭാരത് കോളജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയാണ് ആന്‍മരിയ.
വ്യാഴാഴ്ച രാത്രി 11.30ന് കിഴക്കമ്പലം പുക്കാട്ടുപടി റോഡില്‍ നയാര പെട്രോള്‍ പമ്പിന് സമീപമാണ് ബൈക്കുകള്‍ ഇടിച്ചത്. ?ഗരുതരമായി പരിക്കേറ്റ ആന്‍മരിയയെയും സുഹൃത്തിനെയും എറുണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിച്ച ബൈക്ക് നിര്‍ത്താതെ പോയി. സംസ്‌കാരം ഞായറാഴ്ച രാവിലെ 9.30ന് ചുണ്ടേല്‍ സെന്റ് ജൂഡ്‌സ് പള്ളി സെമിത്തേരിയില്‍. സഹോദരങ്ങള്‍: ഏയ്ഞ്ചല്‍ റോസ്, അസിന്‍ മരിയ.