ഡോക്ടറും ജീവനക്കാരും ക്രിക്കറ്റ് കളിച്ചു; കടുത്ത പനിയുമായി ആശുപത്രിയിലെത്തിയ അഞ്ചു വയസ്സുകാരി ചികിത്സ കിട്ടാതെ മരിച്ചു

ഡോക്ടറും ജീവനക്കാരും ക്രിക്കറ്റ് കളിച്ചു; കടുത്ത പനിയുമായി ആശുപത്രിയിലെത്തിയ അഞ്ചു വയസ്സുകാരി ചികിത്സ കിട്ടാതെ മരിച്ചു

Update: 2024-10-25 02:08 GMT

ബുദൗന്‍ (യുപി): കടുത്ത പനിയുമായി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഞ്ചു വയസ്സുകാരി ചികിത്സ കിട്ടാതെ മരിച്ചു. കുട്ടി മരിച്ചതിന് പിന്നാലെ സംഭവം വിവാദമായി. ഡോക്ടറും ആശുപത്രി ജീവനക്കാരും ക്രിക്കറ്റ് കളിക്കുകയായിരുന്നതിനാല്‍ കുട്ടിക്ക് ചികിത്സ ലഭിച്ചില്ലെന്നു വീട്ടുകാര്‍ ആരോപിച്ചതിനെ തുടര്‍ന്ന് അന്വേഷിക്കാന്‍ മൂന്നംഗസമിതിയെ നിയോഗിച്ചു.

ബുധനാഴ്ച ഉച്ചതിരിഞ്ഞാണു സോഫിയ എന്ന ബാലികയെ പിതാവ് നസീം ആശുപത്രിയിലെത്തിച്ചത്. എന്നാല്‍, ആ സമയത്ത് അവിടെ കുട്ടികളുടെ ഡോക്ടര്‍ ഉണ്ടായിരുന്നില്ല. പല മുറികളിലേക്കു പറഞ്ഞുവിട്ടെങ്കിലും ഒരിടത്തും ഡോക്ടറോ ജീവനക്കാരോ ഉണ്ടായിരുന്നില്ലെന്ന് നസീം പറഞ്ഞു. കുട്ടിയുമായി മടങ്ങുമ്പോള്‍ ഡോക്ടര്‍മാരും ആശുപത്രി ജീവനക്കാരും ക്രിക്കറ്റ് കളിക്കുന്നതു കണ്ടെന്നും നസീം ആരോപിച്ചു.

ആശുപത്രി, അഞ്ചു വയസ്സുകാരി, ചികിത്സ കിട്ടാതെ മരണം, death

ആശുപത്രി, അഞ്ചു വയസ്സുകാരി, ചികിത്സ കിട്ടാതെ മരണം, death

Tags:    

Similar News