ഇടുക്കിയിൽ ഒന്നര വയസുകാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് നാട്ടുകാരുടെ തിരച്ചലിൽ; അബദ്ധത്തിൽ വീണതാകമെന്ന് സംശയം

Update: 2025-04-10 13:10 GMT

ഇടുക്കി: ഒന്നര വയസുകാരനെ കുളത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി പൂപ്പാറയിലാണ് സംഭവം നടന്നത്. മധ്യപ്രദേശ് സ്വദേശി ദസറത്തിന്റെ മകൻ ശ്രയേസാണ് മരിച്ചത്. കോരമ്പാറയിലെ ഏലത്തോട്ടത്തിൽ സ്ഥാപിച്ച പടുതാക്കുളത്തിലാണ് മൃതദേഹം കണ്ടത്. അബദ്ധത്തിൽ വീണതാകമെന്നാണ് സംശയം.

കൃഷിയിടത്തിലെ ഷെഡിൽ ഉറക്കി കിടത്തിയ കുട്ടിയെ കാണാതാവുകയായിരുന്നു.നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ മൃതദ്ദേഹം പൂപ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ.പോലീസ് സ്ഥലത്തെത്തി.

Tags:    

Similar News