കൂട്ടുകാരോടൊപ്പം കുളത്തിന് സമീപമെത്തി; നീന്താനിറങ്ങിയതും മുങ്ങി പോയി; പിന്നാലെ 14 കാരന് ദാരുണാന്ത്യം; സംഭവം കോഴിക്കോട്

Update: 2025-06-19 13:11 GMT

കോഴിക്കോട്: കുളത്തിൽ നീന്താനിറങ്ങിയ 14 കാരൻ മുങ്ങി മരിച്ചു. കോഴിക്കോട് വടകര താഴെങ്ങാടി ചിറക്കലിലാണ് ദാരുണ സംഭവം നടന്നത്. താഴെങ്ങാടി ചേരാൻ വിട അസ്ലമിന്റെ മകൻ സഹൽ ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. കൂട്ടുകാരനോടൊപ്പം ചിറക്കൽ കുളത്തിൽ നീന്താനെത്തിയതായിരുന്നു സഹൽ.

നീന്തുന്നതിനിടയിൽ മുങ്ങി പോയി. നാട്ടുകാർ നടത്തിയ തിരച്ചിലിൽ കുട്ടിയെ പുറത്തെടുത്തു. ഉടന്‍ തന്നെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സ്ഥലത്ത് പോലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Tags:    

Similar News