കെഎസ്ആർടിസി ബസിടിച്ച് അപകടം; ലോട്ടറി തൊഴിലാളിയായ വയോധികയ്ക്ക് ദാരുണാന്ത്യം; സംഭവം ചാലക്കുടിയിൽ
By : സ്വന്തം ലേഖകൻ
Update: 2025-07-02 14:32 GMT
തൃശൂർ: കെഎസ്ആർടിസി ബസിടിച്ച് പരിക്കേറ്റ വയോധികയ്ക്ക് ദാരുണാന്ത്യം. മഠത്തിൽ പരേതനായ വേണു ഭാര്യ ഇന്ദിര (75) യാണ് മരിച്ചത്. ലോട്ടറി തൊഴിലാളിയാണ്. ചാലക്കുടി സൗത്ത് ജംഗ്ഷനിൽ ഇന്നാണ് അപകടം നടന്നത്. ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
ചാലക്കുടി പോലീസ് മേൽനടപടികൾ സ്വീകരിച്ചു. പോട്ട പനമ്പിള്ളി കോളേജിനടുത്താണ് താമസം. മൃതദേഹം താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം നാളെ നഗരസഭ പൊതുശ്‌മശാനത്തിൽ സംസ്കാരിക്കുമെന്ന് അറിയിച്ചു.