ഒരു പ്രത്യേക അറിയിപ്പ്; സംസ്ഥാനത്ത് ഈ ദിവസങ്ങളിൽ മദ്യ കടകൾ തുറക്കില്ല; 'ഡ്രൈ ഡേ' ഉത്തരവ് പുറത്തിറക്കി അധികൃതർ
By : സ്വന്തം ലേഖകൻ
Update: 2025-11-27 11:06 GMT
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഡ്രൈ ഡേ ഉത്തരവിറക്കി അധികൃതർ. തെക്കൻ ജില്ലകളിൽ ഡിസംബർ 7ന് വൈകീട്ട് ആറ് മുതൽ 9 ന് വൈകുന്നേരം ആറ് വരെയും വടക്കൻ ജില്ലകളിൽ ഡിസംബർ 9ന് വൈകുന്നേരം ആറ് മുതൽ 11ന് വൈകുന്നേരം ആറ് വരെയുമാണ് മദ്യനിരോധനം.
വോട്ടെണ്ണൽ ദിനമായ ഡിസംബർ 13നും സംസ്ഥാനത്താകെ ഡ്രൈ ഡേ ആയിരിക്കും. ഡിസംബർ 9,11 തിയ്യതികളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. 13നാണ് വോട്ടെണ്ണൽ നടക്കുന്നത്.