ലൈഫ് പദ്ധതിയെ ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചാല്‍ നടപടി എടുക്കാന്‍ തദ്ദേശ വകുപ്പിന് കഴിയില്ലേ? എഴുകോണിലെ സിപിഎം സമരം ഉയര്‍ത്തുന്നത് ഈ രസകരമായ ചോദ്യം
എഴുകോണ്‍ : ലൈഫ് പദ്ധതി അട്ടിമറിക്കുന്നതില്‍ പ്രതിഷേധിച്ച് സിപിഎം എഴുകോണ്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എഴുകോണ്‍ ഗ്രാമ പഞ്ചായത്തിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചത് ഉയര്‍ത്തുന്നത് നിരവധി ചോദ്യങ്ങള്‍. സിപിഎമ്മാണ് കേരളം ഭരിക്കുന്നത്. തദ്ദേശ ഭരണം നടത്തുന്നതും സിപിഎം മന്ത്രി. ഈ സാഹചര്യത്തില്‍ എന്തുകൊണ്ട് കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കുന്നില്ലെന്ന ചോദ്യമാണ് ഉയരുന്നത്.
കോണ്‍ഗ്രസിന്റെ കൊള്ളക്കാരെ എന്ന് പറഞ്ഞാണ് പ്രതിഷേധം സിപിഎം നടന്നത്. പാവപ്പെട്ടവര്‍ക്ക് വീടില്ലാതെ അലയുമ്പോള്‍ പദ്ധതി അട്ടിമറിക്കുന്നുവെന്നാണ് ആരോപണം. കോണ്‍ഗ്രസിന്റെ സ്വന്തക്കാര്‍ക്കെതിരെയാണ് മുദ്രാവാക്യം വിളികള്‍. കോണ്‍ഗ്രസാണ് എഴുകോണ്‍ പഞ്ചായത്ത് ഭരിക്കുന്നത്. നിരന്തരം സിപിഎം ഈ പഞ്ചായത്തില്‍ സമരം നടത്താറുണ്ട്.
ഇതിന്റെ ഭാഗമാണ് ലൈഫ് പദ്ധതിയിലെ പ്രതിഷേധവും. എം പി മനേക്ഷ അധ്യക്ഷനായിരുന്നു. കെ. ഓമനക്കുട്ടന്‍ സ്വാഗതം പറഞ്ഞു. സിപിഐ(എം) ജില്ലാ സെക്രട്ടേറിയറ്റംഗം പി എ എബ്രഹാം ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷറര്‍ എസ് ആര്‍ അരുണ്‍ബാബു, എസ്. കൃഷ്ണകുമാര്‍, ആര്‍. വിജയപ്രകാശ്, രഞ്ജിനി അജയന്‍, എസ് ജി സരിഗ, ബി ബിബിന്‍രാജ്, അഖില്‍അശോക്, ലിജുചന്ദ്രന്‍, പ്രീതകനകരാജന്‍ എന്നിവര്‍ സംസാരിച്ചു.