പൂന്തുറ സ്വദേശി ബാങ്കിലെത്തിയത് 12,500 രൂപയുടെ വ്യാജ നോട്ടുമായി; പിടിച്ചെടുത്തത് പാകിസ്താനില്‍ അച്ചടിച്ച നോട്ടുകള്‍

പൂന്തുറ സ്വദേശിയില്‍ നിന്നും പിടിച്ചെടുത്തത് പാകിസ്താനില്‍ അച്ചടിച്ച നോട്ടുകള്‍

Update: 2024-11-14 01:52 GMT

തിരുവനന്തപുരം: വ്യാജനോട്ടുമായി ബാങ്കിലെത്തിയ പൂന്തുറ സ്വദേശിയില്‍ നിന്നും പിടികൂടിയത് പാകിസ്ഥാനില്‍ അച്ചടിച്ച നോട്ടുകളെന്ന് പൊലീസ്. പൂന്തുറ സ്വദേശി ബര്‍ക്കത്തിനെയാണ് വ്യാജനോട്ടുകളുമായി പിടിച്ചത്. യഥാര്‍ത്ഥ നോട്ടുകളെ വെല്ലുന്ന വ്യാജ കറന്‍സികളായിരുന്നു ഇയാളുടെ കയ്യിലുണ്ടായിരുന്നത്.

ഒരാഴ്ച മുമ്പാണ് സംഭവമുണ്ടായത്. പൂന്തുറ സ്വദേശി ബര്‍ക്കത്ത് 12,500 രൂപയുടെ വ്യാജ നോട്ടുകളുമായി ബാങ്കില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് സംശയം തോന്നിയതിനെ തുടര്‍ന്ന് പൊലീസ് പിടികൂടുകയായിരുന്നു. പിന്നീട് നാസിക്കില്‍ ജില്ലാ ക്രൈം ബ്രാഞ്ച് നടത്തിയ പരിശോധനയിലാണ് പാകിസ്ഥാനില്‍ അച്ചടിച്ച് വിതരണം ചെയ്യുന്നതിന്ന് സമാനമായ നോട്ടുകളാണെന്ന റിപ്പോര്‍ട്ട് ലഭിക്കുന്നത്. അതേസമയം, സൗദിയില്‍ പോയപ്പോള്‍ കൊണ്ടുവന്ന നോട്ടുകളാണെന്ന് പ്രതി മൊഴി നല്‍കിയിട്ടുണ്ട്. ഇയാള്‍ക്കെതിരെ യുഎപിഎ ചുമത്തി കേസ് തീവ്രവാദ വിരുദ്ധ സേനക്ക് കൈമാറും.


Tags:    

Similar News