ഹോണ്‍ അടിച്ചത് ഇഷ്ടമായില്ല; പ്രിയങ്കയുടെ വാഹനവ്യൂഹം തടസ്സപ്പെടുത്തി; മാറ്റാന്‍ ചെന്ന പോലീസിനോടും തട്ടിക്കയറി; യുവാവിനെതിരെ കേസ്‌

Update: 2025-03-30 01:19 GMT

തൃശ്ശൂര്‍: കോൺഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധിയുടെ വാഹനവ്യൂഹത്തിന് മുൻപിൽ തടസ്സം സൃഷ്ടിച്ച യുവാവിനെതിരെ മണ്ണുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ശനിയാഴ്ച രാത്രി ഒമ്പതരയോടെ മണ്ണുത്തി ബൈപാസ് ജംഗ്ഷനിലാണ് സംഭവം നടന്നത്. തൃശ്ശൂർ എളനാട് മാവുങ്കൽ വീട്ടിൽ അനീഷ് എബ്രഹാം (28) എന്ന യുവാവിനെതിരെയാണ് കേസ്. പോലീസ് യുവാവിന്റെ കാറും കസ്റ്റഡിയിൽ എടുത്തു.

പ്രിയങ്ക ഗാന്ധി വണ്ടൂരിൽ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നപ്പോൾ വാഹനവ്യൂഹം മുന്നോട്ട് പോകുന്നതിനിടെ അനീഷ് എബ്രഹാം തന്റെ കാർ മുന്നിൽ നിർത്തി തടസ്സം സൃഷ്ടിക്കുകയായിരുന്നു. വാഹനം നീക്കാനുള്ള ശ്രമത്തിനിടെ, ഇയാൾ പോലീസിനോട് അശ്ലീലമായി പെരുമാറുകയും അതിക്രമം കാണിക്കുകയും ചെയ്തതായി ആരോപണമുണ്ട്.

ലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള ഒരു യൂട്യൂബറാണെന്ന കാര്യം അനീഷ് പൊലീസിനോട് പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. താനൊരു സാങ്കേതിക പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചുവെന്നും, നിയമവിരുദ്ധമായി തടയാൻ ശ്രമിക്കരുതെന്നുമാണ് ഇയാളുടെ വാദം.

പ്രിയങ്ക ഗാന്ധിക്ക് Z+ കാറ്റഗറി സുരക്ഷയുള്ളതുകൊണ്ടു, ഇത്തരത്തിലുള്ള തടസ്സം അതീവ ഗൗരവത്തോടെ കണക്കിലെടുക്കേണ്ട സംഭവമാണ്. ഇയാൾ ഉദ്ദേശ്യപ്രേരിതമായി ജീവൻ അപകടത്തിൽപ്പെടാൻ കാരണമാകുന്ന രീതിയിൽ വാഹനം നീക്കി തടസ്സം സൃഷ്ടിച്ചുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തുടർന്ന്, സുരക്ഷാ ലംഘനം എന്ന തരത്തിൽ പോലീസ് കേസെടുത്ത് അന്വേഷണ നടപടികൾ ആരംഭിച്ചു.

Tags:    

Similar News