ശബരിമല കാനനപാതയിൽ രണ്ട് മാളികപുറങ്ങൾ കുടുങ്ങി; ഒരു മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിൽ ആശ്വാസം; രക്ഷകരായി ഫയർഫോഴ്‌സ്

Update: 2024-12-04 13:41 GMT

പമ്പ: ശബരിമലയിലെ കാനനപാതയില്‍ കുടുങ്ങിയ രണ്ട് മാളികപ്പുറങ്ങളെ രക്ഷിച്ച് ഫയര്‍ഫോഴ്‌സ്. വെഞ്ഞാറമൂട് സ്വദേശികളായ രാധ, ലീല എന്നിവരാണ് കാനനപാതയിലാണ് കുടുങ്ങിയത്. ഒരു മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലാണ് ഓടന്‍പ്ലാവില്‍ നിന്നും ഫയര്‍ഫോഴ്‌സ് ഇവരെ ഒടുവിൽ കണ്ടെത്തിയത്.

ചൊവ്വാഴ്ച്ച വെഞ്ഞാറമൂടില്‍ നിന്ന് പത്ത് പേരടങ്ങുന്ന സംഘത്തോടൊപ്പം ഇവര്‍ യാത്ര തിരിച്ചു. കാനനപാതയില്‍ യാത്ര പുരോഗമിക്കുന്നതിനിടെ ഈ രണ്ടു പേര്‍ കൂട്ടം തെറ്റി പോവുകയായിരിന്നു. ഇതിനെ തുടര്‍ന്ന് ഈ സംഘം പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് സംഘം പരിശോധന ആരംഭിച്ച് രണ്ട് മാളികപ്പുറങ്ങളെ ഒടുവിൽ കണ്ടെത്തുകയായിരുന്നു.

വെള്ളം കുടിക്കാനായി തിരിഞ്ഞപ്പോഴാണ് സംഘത്തില്‍ നിന്ന് വേര്‍പ്പെട്ടതെന്ന് ഇവര്‍ പറഞ്ഞു. ഇരുവര്‍ക്കും മറ്റ് ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ഒന്നുമില്ല. ക്ഷീണിതരായ ഇവരെ സന്നിധാനത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

Tags:    

Similar News