നിലമ്പൂരിൽ പെൺകുട്ടിയെ തട്ടികൊണ്ട് പോയി പീഡിപ്പിച്ചു; അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ; അഞ്ച് വയസുകാരിയാണ് പീഡനത്തിനിരയായത്

Update: 2024-10-04 13:58 GMT

മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. പീഡനത്തിരയായ കുട്ടിയും അന്യസംസ്ഥാന തൊഴിലാളികളായ ദമ്പതികളുടെ മകളാണ്. അഞ്ച് വയസുകാരിയാണ് പീഡനത്തിനിരയായത്. ഒഡീഷ സ്വദേശിയായ അലി ഹുസൈനാണ്(53) അറസ്റ്റിലായത്.

പ്രതി നിലമ്പൂരാണ് താമസിക്കുന്നത്. ഇരയുടെ മാതാപിതാക്കളുമായി പ്രതിക്ക് അടുപ്പമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസമാണ് ഇയാൾ കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചത്. ക്രൂരമായി പീഡനത്തിനിരയായ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിക്കെതിരെ പോക്‌സോ ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്ത് റിമാൻഡ് ചെയ്തു.

Tags:    

Similar News