കോഴിക്കോട് മെഡിക്കൽ കോളേജിൽ പനി ബാധിച്ച് ചികിത്സയിലായിരുന്നു നാല് മാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു
By : സ്വന്തം ലേഖകൻ
Update: 2025-10-13 10:19 GMT
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ പനി ബാധിച്ച് ചികിത്സയിലായിരുന്നു നാല് മാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു. രാജസ്ഥാൻ സ്വദേശിയായ നിസാമുദ്ദീന്റെ മകൾ അനം ആണ് മരിച്ചത്. വടകര തോടന്നൂരിൽ വാടകയ്ക്ക് താമസിക്കുകയായിരുന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ കുടുംബമാണ് ഈ ദുരന്തത്തിന് ഇരയായത്.
കുട്ടിയുടെ മരണം സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്തുന്നതിനായി പോസ്റ്റ്‌മോർട്ടം ഉൾപ്പെടെയുള്ള വിശദമായ പരിശോധനകൾ നടത്താൻ അധികൃതർ തീരുമാനിച്ചിട്ടുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് അധികൃതർ അറിയിച്ചു.