മഞ്ഞളാംകുഴി അലി എംഎല്‍എയുടെ പേര് പറഞ്ഞ് ബാങ്കിൽ നിന്ന് പണം തട്ടി; പണം ആവശ്യപ്പെട്ടത് ഫോണ്‍ വിളിച്ച്; പ്രതി പിടിയിൽ
മലപ്പുറം: മങ്കട എംഎല്‍എയുടെ പേരിൽ പണം തട്ടിപ്പ്. മഞ്ഞളാംകുഴി അലി എംഎൽഎയുടെ പേര് പറഞ്ഞ് കോഴിച്ചെന കാനറ ബാങ്ക് മാനേജറില്‍ നിന്നും പണം തട്ടിയയാള്‍ പിടിയിലായി. തിരുവനന്തപുരം കൊക്കോതമംഗലം കോട്ടുമല അഗ്രികള്‍ച്ചർ കോളനിയിലെ ബിനു( 54) ആണ് പോലീസ് പിടിയിലായത്.
ഫോണ്‍ വിളിച്ചാണ് പണം ആവശ്യപ്പെട്ടത്. മോങ്ങം സബ്‌രജിസ്ട്രാർ ഓഫീസറില്‍ നിന്നും സമാന രീതിയില്‍ കഴിഞ്ഞവർഷം ഇയാള്‍ പണം വാങ്ങിച്ചിരുന്നു. ചെറിയ തുകകള്‍ ആയിട്ടാണ് കാനറ ബാങ്ക് മാനേജറില്‍നിന്ന് പണം ആവശ്യപ്പെട്ടിരുന്നത്.
സംഭവത്തില്‍ സംശയം തോന്നിയ ബാങ്ക് മാനേജർ എംഎല്‍എയുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് മനസിലായത്. മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഡോക്ടർമാരില്‍ നിന്നും ഇയാള്‍ ഇത്തരത്തില്‍ പണം വാങ്ങിച്ചതായി പോലീസ്. സംഭവത്തില്‍ ജില്ലാ പോലീസ് സുപ്രണ്ടിന് മഞ്ഞളാംകുഴി അലി എംഎല്‍എ നല്‍കിയ പരാതിയിലാണ് നടപടി.