അതിരപ്പള്ളിയില്‍ പനി ബാധിച്ച് മരിച്ചയാള്‍ക്ക് പേവിഷബാധ സ്ഥിരീകരിച്ചു
അതിരപ്പള്ളിയില്‍ പനി ബാധിച്ച് മരിച്ചയാള്‍ക്ക് പേവിഷബാധ സ്ഥിരീകരിച്ചു
By : സ്വന്തം ലേഖകൻ
Update: 2025-06-24 15:25 GMT
തൃശൂര്‍: അതിരപ്പള്ളിയില്‍ പനിബാധിച്ച് മരിച്ചയാള്‍ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. വാഴച്ചാല്‍ ഉന്നതിയിലെ രാമനാണ് (42) ചികിത്സയിലിരിക്കെ ഞായറാഴ്ച മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ തിങ്കളാഴ്ച നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ പേവിഷ ബാധയാണോയെന്ന് ഡോക്ടര്‍ക്ക് സംശയം തോന്നിയിരുന്നു. തുടര്‍ന്ന് തിരുവനന്തപുരത്തെ ലാബില്‍ നടത്തിയ സാമ്പിള്‍ പരിശോധനയിലാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്.
എന്നാല്‍, എങ്ങനെ പേവിഷ ബാധയേറ്റു എന്നതില്‍ വ്യക്തതയില്ല. വാഴച്ചാല്‍ ഉന്നതിയില്‍ താമസക്കാരനായ രാമന് വനത്തിലടക്കം പോകുന്നയാളാണ്. പ്രദേശത്ത് വലിയ രീതിയില്‍ തെരുവുനായ ശല്യമുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. കുരങ്ങില്‍ നിന്നും പേവിഷ ബാധയേല്‍ക്കാനുള്ള സാധ്യതയും അധികൃതകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.