തെരുവുനായ കുറുകെ ചാടി; നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് ലോറിക്കടിയിലേക്ക് വീണ യുവാവ് മരിച്ചു

തെരുവുനായ കുറുകെ ചാടി; ബൈക്ക് മറിഞ്ഞ് ലോറിക്കടിയിലേക്ക് വീണ യുവാവ് മരിച്ചു

Update: 2025-06-25 01:11 GMT

ആലപ്പുഴ: തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈകില്‍ നിന്നും ലോറിക്കടിയിലേക്ക് വീണ യുവാവ് മരിച്ചു. പുറക്കാട് പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡ് കണിയാംപറമ്പ് വീട്ടില്‍ അനില്‍ കുമാര്‍- ശാലിനി ദമ്പതികളുടെ മകന്‍ അഭിരാം (21) ആണ് മരിച്ചത്.

ദേശീയപാതയില്‍ കുറവന്‍തോട് ഇന്നലെ രാത്രി എട്ടരയോടെയാണ് അപകടം നടന്നത്. ബൈക്കില്‍ പോവുകയായിരുന്ന അഭിരാമിന് മുന്നിലേക്ക് തെരുവുനായ ചാടുകയായിരുന്നു. നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് റോഡില്‍ വീണ അഭിരാമിന്റെ ദേഹത്ത് കൂടി പിന്നാലെ വന്ന ലോറി കയറി. പുന്നപ്രയിലെ ബന്ധുവീട്ടില്‍ പോയി തിരികെ സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്നു അഭിരാം.

സംഭവ സ്ഥലത്ത് തന്നെ യുവാവ് മരിച്ചു. വിവരമറിഞ്ഞ് പുന്നപ്ര പൊലീസ് സ്ഥലത്തെത്തി. നാട്ടുകാരുടെ കൂടെ സഹായത്തോടെ പൊലീസ് മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടം അടക്കം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Tags:    

Similar News